അഷ്റഫ്

 
Crime

സിപിഎം ഓഫീസിനു മുൻപിൽ മാലപ്പടക്കം പൊട്ടിച്ച സംഭവം; പാർട്ടി അനുഭാവിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പുല്ലശേരി സ്വദേശിയായ അഷ്റഫിന്‍റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്

Aswin AM

പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിൽ മാലപ്പടക്കം പൊട്ടിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത സിപിഎം അനുഭാവിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുല്ലശേരി സ്വദേശിയായ അഷ്റഫിന്‍റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

കലാപശ്രമം, അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

സിപിഎമ്മിൽ സംഘർഷം സൃഷ്ടിക്കാനാണ് ഇയാൾ പടക്കമെറിഞ്ഞതെന്നാണ് എഫ്ഐആറിൽ പറ‍യുന്നത്. അതേസമയം കെടിഡിസി ചെയർമാൻ പി.കെ. ശശിയുടെ ഡ്രൈവറായിരുന്നു ഇയാളെന്നും ആക്രമണം നടന്ന സമയം മദ‍്യപിച്ച് സ്വബോധമില്ലാത്ത നിലയിലായിരുന്നുവെന്നും പൊലീസ് പറ‍യുന്നു. തിങ്കളാഴ്ച ഇയാളെ വിശദമായി ചോദ‍്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ