Crime

സാമ്പത്തിക തർക്കത്തെ തുടർന്ന് ജീവനക്കാരിയെ പൂട്ടിയിട്ട് മർദിച്ചു; കടയുടമ അറസ്റ്റിൽ

തലയ്ക്കും മുഖത്തും പരുക്കേറ്റ യുവതി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്

MV Desk

കോഴിക്കോട്: പേരാമ്പ്രയിൽ മാർബിൾ കടയിലെ ജീവനക്കാരിയെ മർദിച്ച കടയുടമ അറസ്റ്റിൽ. ചേനായി റോയൽ മാർബിൾസ് ഉടമ ജാഫറാണ് അറസ്റ്റിലായത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ ജാഫറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പണം മോഷ്ടിച്ചെന്നാരോപിച്ച് മുറിയിൽ പൂട്ടിയിട്ടാണ് മർദിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. കടയുടമയും ബന്ധുക്കളും ചേർന്ന് ഒരു ദിവസം മുഴുവൻ മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിച്ചെന്നും യുവതി മൊഴിയിൽ പറ‍യുന്നു. തലയ്ക്കും മുഖത്തും പരുക്കേറ്റ യുവതി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ