ആംബുലൻസിലും എംഡിഎംഎ; തൃശൂരിൽ രണ്ട് പേർ പിടിയിൽ

 
Crime

ആംബുലൻസിലും എംഡിഎംഎ; തൃശൂരിൽ രണ്ട് പേർ പിടിയിൽ

ശാരോൺ എന്നു പേരുള്ള ആംബുലൻസിൽ ബീക്കൺ ലൈറ്റിട്ടാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്.

നീതു ചന്ദ്രൻ

തൃശൂർ: ആംബുലൻസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. തൃശൂരിലാണ് സംഭവം. 280 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ശാരോൺ എന്നു പേരുള്ള ആംബുലൻസിൽ ബീക്കൺ ലൈറ്റിട്ടാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. തൃശൂർ-പാലക്കാട് ദേശീയപാതയിൽ വച്ച് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പരിശോധനയിൽ നിന്ന് രക്ഷപെടുന്നതിനായാണ് സംഘം ആംബുലൻസ് തെരഞ്ഞെടുത്തതെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിൽ നിന്നെത്തിയ ലഹരി തൃശൂർ നഗരത്തിൽ വിതരണം ചെയ്യാനായിരുന്നു ശ്രമം.

'എം.വി. ഗോവിന്ദന്‍റെ സംസാര രീതി ശരിയല്ല, പിണറായി വിജയന്‍റെ ധാർഷ്ട‍്യം തിരിച്ചടിയായി'; വിമർശനം

ഒന്നിലധികം വോട്ടർ ഐഡി കൈവശം വച്ചുവെന്ന കേസ്: നടൻ പ്രകാശ് രാജിന് ജാമ‍്യം

കാത്തിരിക്കുന്നത് വധശിക്ഷയാണെന്ന് അറിയാം, പക്ഷേ പോണം; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

തോക്ക് ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ടു; യുവാവ് അറസ്റ്റിൽ

സുപ്രീം കോടതിയിൽ ഹർജിക്കാരന്‍റെ അസഭ്യവർഷം; 'സാരമില്ല പോട്ടെ' എന്ന് ജഡ്ജി