സിദ്ധാർഥ് പ്രഭു

 
Crime

സീരിയൽ നടൻ സിദ്ധാർഥിന്‍റെ കാറിടിച്ചയാൾ മരിച്ചു; കൂടുതൽ വകുപ്പുകൾ ചുമത്തും

ഡിസംബർ 24ന് രാത്രി കോട്ടയം എംസി റോഡിൽ വച്ചായിരുന്നു അപകടം.

നീതു ചന്ദ്രൻ

കോട്ടയം: സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്‍റെ വാഹനമിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി വിൽപ്പനക്കാരൻ തങ്കരാജ് (60) മരിച്ചു. ഡിസംബർ 24ന് രാത്രി കോട്ടയം എംസി റോഡിൽ വച്ചായിരുന്നു അപകടം. മദ്യലഹരിയിലായിരുന്ന സിദ്ധാർഥിന്‍റെ വാഹനം പല വാഹനങ്ങളിൽ ഇടിച്ച ശേഷം റോഡിലൂടെ നടന്നുപോയിരുന്ന തങ്കരാജിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരുക്കേറ്റയാൾ മരിച്ച സാഹചര്യത്തിൽ നടനെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

മദ്യപിച്ച് വാഹനം ഓടിച്ചതിന്‍റെ പേരിൽ മാത്രമാണ് നേരത്തേ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസിൽ സിദ്ധാർഥിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചിരുന്നു.

സിദ്ധാർഥിന്‍റെ വാഹനവും ചിങ്ങവനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തങ്കരാജിനെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു.

വെള്ളാപ്പള്ളിക്ക് മറുപടി; സിപിഐ തെറ്റായ രീതിയിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചുകൊടുക്കുമെന്ന് ബിനോയ് വിശ്വം

ശബരിമല സ്വർണക്കൊള്ള; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രൻ

അഞ്ചാം ആഷസ് ടെസ്റ്റ്; ടീമിൽ രണ്ടു മാറ്റങ്ങളുമായി ഇംഗ്ലണ്ട്

ലീഗിനെതിരേ വെള്ളാപ്പള്ളി; ലീഗ് മതവിദ്വേഷം പരത്താൻ ശ്രമിക്കുന്നു

പറവൂരിൽ യുവതി പ്രസവത്തിനിടെ മരിച്ചത്; ആശുപത്രിക്കെതിരേ യുവതിയുടെ കുടുംബം രംഗത്ത്