അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; പൊലീസ് കുറ്റപത്രം ശനിയാഴ്ച സമർപ്പിക്കും

 
Crime

അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ശനിയാഴ്ച സമർപ്പിക്കും

170 ആം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം നൽകുന്നത്.

Megha Ramesh Chandran

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയ പൊലീസ് ശനിയാഴ്ച കുറ്റപത്രം സമർപ്പിക്കും. ഭർത്താവ് നോബി ലൂക്കോസിൽനിന്നുളള ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ഷൈനിയുടെയും രണ്ട് മക്കളുടെയും ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കുന്നത്.

ഷൈനിയും മക്കളും വീട് വിട്ടിറങ്ങിയിട്ടും നോബി പിന്തുടർന്ന് ഉപദ്രവിച്ചെന്നും, മരിക്കുന്നതിന്‍റെ തലേ ദിവസം ഷൈനിയെ നോബി ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

നോബി ലൂക്കോസാണ് കേസിലെ ഏക പ്രതി. സാക്ഷിമൊഴികളും മൊബൈൽ ഫോൺ വിവരങ്ങളും ഉൾപ്പെടെയുളള തെളിവുകൾ പ്രതിക്കെതിരേ ലഭിച്ചിട്ടുണ്ട്. പ്രതിക്കെതിരായ മുൻ കേസുകളിലെ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏറ്റുമാനൂർ പൊലീസ് സമർപ്പിക്കുന്ന കുറ്റപത്രത്തിൽ അമ്പതോളം സാക്ഷികളുടെ മൊഴികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷൈനിയുടെ മകനും ട്രെയിൻ ഓടിച്ച ലോക്കോപൈലറ്റും ഇതിൽ സാക്ഷികളാണ്. 170 ആം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം നൽകുന്നത്.

ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍ ഫെബ്രുവരി 28-ന് പുലര്‍ച്ചെയാണ് ഷൈനിയും മക്കളായ അലീന, ഇവാന എന്നിവര്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

ഡൽഹിയിലെത്തി ശ്രീലങ്കൻ പ്രധാനമന്ത്രി; മോദിയുമായി കൂടിക്കാഴ്ച നടത്തും

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ സംഭവം; ഡോക്റ്ററുടെ മൊഴിയെടുത്തു

വി.എസ്. അച്യുതാനന്ദന്‍റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

കൊമ്പൻ ഗോകുലിന്‍റെ മരണം; അന്വേഷണത്തിനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ്

യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം; ബിനുവിന്‍റെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും