മാനസികപ്രശ്നം നേരിടുന്ന കുട്ടിയുമായി കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് അമ്മ
death - Representative Image
ന്യൂഡൽഹി: മാനസികപ്രശ്നം നേരിടുന്ന കുട്ടിയുമായി കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് അമ്മ. ഗ്രേറ്റർ നോയ്ഡയിലെ ഏയ്സ് സിറ്റിയിൽ ശനിയാഴ്ചയാണ് സംഭവം. സാക്ഷി ചൗള (37) മകൻ ദക്ഷു (11) എന്നിവരാണ് മരിച്ചത്. വർഷങ്ങളായി മകൻ മാനസിക പ്രശ്നങ്ങൾക്കുള്ള ചികിത്സയിലായിരുന്നു.
ചാർട്ടേഡ് അക്കൗണ്ടന്‍റായ ദർപൺ ചൗളയാണ് യുവതിയുടെ ഭർത്താവ്. മരണ സമയത്ത് ഭർത്താവിന് എഴുതിയ ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവം നടക്കുന്ന സമയത്ത് ദർപൺ മറ്റൊരു മുറിയിലായിരുന്നു. ശബ്ദം കേട്ട് ബാല്‍ക്കണിയിലെത്തി പുറത്തേക്ക് നോക്കിയപ്പോഴാണ് മകനെയും ഭാര്യയെയും നിലത്ത് വീണുകിടക്കുന്നത് കണ്ടതെന്ന് ദർപൺ പറഞ്ഞു.