Representative image
Representative image 
Crime

നവജാത ശിശുവിനെ കിണറ്റിലെറിഞ്ഞു കൊന്നത് അമ്മയെന്ന് പൊലീസ്; കാരണം സാമ്പത്തിക ബാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട നവജാത ശിശുവിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത് കുട്ടിയുടെ അമ്മ സുരിതയാണെന്ന് പൊലീസ്. സുരിത കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. കടുത്ത സാമ്പത്തിക ബാധ്യത മൂലം കുഞ്ഞിനെ വളർത്താൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് കിണറ്റിലെറിഞ്ഞതെന്ന് സുരിത പൊലീസിനോട് പറഞ്ഞു. പണമില്ലാത്തതിനാൽ കുഞ്ഞിന്‍റെ നൂലുകെട്ട് നടത്താൻ പോലും കഴിഞ്ഞിരുന്നില്ല. കുഞ്ഞിന് വൃക്കസംബന്ധമായ രോഗം ഉള്ളതായും കണ്ടെത്തിയിരുന്നു. കുട്ടിക്ക് വേണ്ടത്ര ഭാരവുമുണ്ടായിരുന്നില്ല.

കുട്ടിയെ ചികിത്സിക്കാനോ വളർത്താനോ സാഹചര്യമില്ലെന്നും പൊലീസിനോട് സുരിത പറഞ്ഞു. ബുധനാഴ്ച പുലർച്ചെയാണ് സുരിതയുടെയും സജിയുടെയും മകൻ ശ്രീദേവിനെ കിണറ്റിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പുലർച്ചെ രണ്ടു മണിയോടെയാണ് കാണാതായത്.

വീടിനു പുറകിൽ കൂടി മറ്റാരെങ്കിലും കുട്ടിയെ എടുത്തു കൊണ്ടു പോയെന്ന് സംശയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും സുരിത പറഞ്ഞു. ഇവർക്ക് ഒരു മകൻ കൂടിയുണ്ട്.

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു

വ്യക്തിഹത്യ നടത്തി; ശോഭാ സുരേന്ദ്രന്‍റെ പരാതിയിൽ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു

പരാതിക്കാരിയെ തടഞ്ഞു; മൂന്നു രാജ്ഭവൻ ജീവനക്കാർക്കെതിരേ കേസ്

ഈരാറ്റുപേട്ടയിൽ 16 കാരനെ കൊലപ്പെടുത്താൻ ശ്രമം; 3 പേർ അറസ്റ്റിൽ

ഭാരതപ്പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, 2 പേർ‌ക്കായി തെരച്ചിൽ പുരോഗമിക്കുന്നു