ഇവാന

 
Crime

മകളുടെ കഴുത്തറുത്തത് വിവാഹ വാർഷിക ദിനത്തിൽ; ഞാൻ മരിച്ചാൽ അവൾ ഒറ്റപ്പെടില്ലേയെന്ന് ക്രിസ്റ്റി!

"മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം"

Namitha Mohanan

തിരുവനന്തപുരം: മലയക്കീഴ് ഒന്നര വയസുകാരി മകളെ കഴുത്തറുത്തുകൊന്ന സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴി പുറത്ത്. ഭർ‌ത്താവുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ക്രിസ്റ്റിയുടെ മൊഴി.

മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ കുഞ്ഞ് നിലത്ത് വീണ് പിടയുന്നത് കണ്ടതോടെ ഭയന്ന് പോയി. എന്നിട്ടും താൻ വിഷം കഴിച്ചുവെന്ന് ക്രിസ്റ്റി പറയുന്നു. ക്രിസ്റ്റിയെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ക്രിസ്റ്റിയും ഭർത്താവ് അഭിജിത്തും ക്രിസ്റ്റിയും മകൾ ഇവാനയും അഭിജിത്തിന്‍റെ അമ്മയും അച്ഛനും ഇവരുടെ അമ്മയും അമ്മയുടെ അനുജത്തിയുമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച അഭിജിത്തിന്‍റെയും ക്രിസ്റ്റിയുടെയും നാലാം വിവാഹ വാർഷികമായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ക്രിസ്റ്റി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവ സമയം അഭിജിത്ത് വീട്ടിലുണ്ടായിരുന്നില്ല.

കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു മുറി തുറന്നപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലാണ് കുഞ്ഞിനെ മലയിന്‍കീഴ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്‍റെ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ചിറയൻകീഴിലെ കൈയാങ്കളിയിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി; രമ‍്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് ആവശ‍്യം

പിഎസ്‍സി നിയമന തട്ടിപ്പ്; എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് അംഗങ്ങൾ

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ