ജ്വല്ലറി ഉടമയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; പ്രതി കീഴടങ്ങി
file image
കോട്ടയം: ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച ശേഷം കത്തിച്ച് കൊല്ലാൻ ശ്രമം. കോട്ടയം രാമപുരത്താണ് സംഭവം. ജ്വല്ലറി ഉടമയായ അശോകനെ(55) യാണ് കൊല്ലാൻ ശ്രമിച്ചത്. രാമപുരം ബസ് സ്റ്റാൻഡിനു സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറിയുടെ ഉടമയാണ് അശോകൻ.
അതേസമയം പ്രതിയായ ഹരി (59) പൊലീസിൽ കീഴടങ്ങി. സാമ്പത്തിക ഇടപാടിനെ ചുറ്റിപറ്റിയുണ്ടായ തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. ആക്രമണത്തെത്തുടർന്ന് പരുക്കേറ്റ അശോകനെ ചേർപ്പുങ്കലിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.