nadapuram anganwadi children assault arrest 
Crime

അങ്കണവാടി കുട്ടികൾക്കെതിരേ ലൈംഗികാതിക്രമം: 50 കാരൻ പിടിയിൽ

2 കുട്ടികളും 5 വയസിൽ താഴെയുളളവരാണ്

നാദാപുരം: അങ്കണവാടി കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അങ്കണവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ അങ്കണവാടിക്ക് സമീപം താമസിക്കുന്ന അശോകനെയാണ് (50) വളയം പൊലീസ് പിടികൂടിയത്. രക്ഷിതാക്കൾ വോട്ടു ചെയ്യാൻ പോയ സമയത്തും വിഷു ദിവസവും രണ്ടു കുട്ടികളെ വീട്ടിൽവച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

2 കുട്ടികളും 5 വയസിൽ താഴെയുളളവരാണ്. വിവരം അങ്കണവാടി ജീവനക്കാരേയും ചൈൽഡി ലൈൻ പ്രവർത്തകരേയും അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ മൊഴിയെടുത്ത ശേഷം നാദാപുരം ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. വളയം പൊലീസ് ഇയാളെ ഇന്നലെ ഗവ.ആശുപത്രി റോഡിൽ വച്ച് കസ്റ്റഡിയിൽ എടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

ടെക്‌സസിൽ മിന്നൽ പ്രളയം; 24 മരണം, 25 ഓളം പെൺകുട്ടികളെ കാണാതായി

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ