മനീഷ ഗുരുനാഥ് മന്ധാരെ

 
Crime

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അധ‍്യാപിക അറസ്റ്റിൽ

നാഷണൽ ടെസ്റ്റിങ് ഏജൻസിക്കു വേണ്ടി പരീക്ഷാ നടപടികളിൽ ഏർപ്പെട്ടിരുന്ന മനീഷയ്ക്ക് ബോട്ടണി, സുവോളജി ചോദ‍്യപേപ്പറുകൾ കൈകാര‍്യം ചെയ്യാൻ അനുമതിയുണ്ടായിരുന്നു

Aswin AM

ന‍്യൂഡൽഹി: നീറ്റ് ചോദ‍്യ പേപ്പർ ചോർച്ച‍യുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. ബയോളജി അധ‍്യാപികയായ മനീഷ ഗുരുനാഥ് മന്ധാരെയാണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 9 ആയി.

നാഷണൽ ടെസ്റ്റിങ് ഏജൻസിക്കു വേണ്ടി പരീക്ഷാ നടപടികളിൽ ഏർപ്പെട്ടിരുന്ന മനീഷയ്ക്ക് ബോട്ടണി, സുവോളജി ചോദ‍്യപേപ്പറുകൾ കൈകാര‍്യം ചെയ്യാൻ അനുമതിയുണ്ടായിരുന്നു.

ചോദ‍്യ പേപ്പർ ചോർച്ചയ്ക്കു പിന്നാലെ രാജ‍്യത്ത് ആറിടങ്ങളിലായി സിബിഐ റെയ്ഡ് നടത്തുകയും ലാപ്ടോപ്പുകളും ബാങ്ക് സ്റ്റേറ്റ്മെന്‍റും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മുഖ‍്യ സൂത്രധാരിലൊരാളായ പി.വി. കുൽകർണിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ യെലോ അലർട്ട്

ലഹരി വിറ്റ അധ്യാപകർ ഇനി കുട്ടികളെ പഠിപ്പിക്കണ്ട; കീർത്തനയെ പിരിച്ചു വിട്ടു, കാവ്യക്കെതിരായ നടപടി ഉടൻ

വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയതാര്? അമിത് ഷായോട് ചോദ‍്യങ്ങളുമായി രാഹുൽ

ഇഷാന് കിഷന് വിശ്രമം നൽകൂ, പകരം ആ താരത്തെ കളിപ്പിക്കണം; ശ്രേയസിന്‍റെ വിശ്വസ്തനെ പറ്റി ആകാശ് ചോപ്ര

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്