നിതിൻ രാജ്, സൗരവ്

 
Crime

നിതിൻ രാജിന്‍റെ മരണം: ലോൺ ആപ്പ് കേസിലെ പ്രധാന പ്രതി അറസ്റ്റിൽ

ഉത്തർപ്രദേശ് സ്വദേശിയായ സൗരവ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്

Aswin AM

കണ്ണൂർ: അഞ്ചരകണ്ടി ഡെന്‍റൽ കോളെജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പു കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ സൗരവ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

ഡൽഹിയിൽ വച്ച് കണ്ണൂർ ക്രൈംബ്രാഞ്ച് ഇൻ‌സ്പെക്റ്റർ ശ്രീജിത്ത് കോടേരി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹരിയാന സ്വദേശി ജയ്പ്രകാശ്, ഉത്തർ പ്രദേശ് സ്വദേശി പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവർ കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പിടിയിലായിരുന്നു. ഏപ്രിൽ പത്തിനായിരുന്നു നിതിൻ രാജ് കോളെജ് കെട്ടിടത്തിൽ നിന്നും വീണ് മരണപ്പെട്ടത്.

കേരളത്തിന് എയിംസ് ഉറപ്പായെന്ന് കെ. മുരളീധരൻ

ഇനി ആഴ്ചയിൽ 250 ഡ്രൈവിങ് ടെസ്റ്റ്

ഓണത്തിന് ഓവറായാൽ പിടിവീഴും

ആരോഗ്യ സ്ഥാപനങ്ങൾക്ക് അതിവേഗ ഇന്‍റർനെറ്റുമായി കെ-ഫോൺ

ഇനി സമാധാന ചർച്ചകൾക്കില്ല : ഇറാൻ