വിവാഹ ആഘോഷത്തിന്റെ ഭാഗമായി വെടിവെപ്പ്

 
Crime

യുപിയില്‍ വിവാഹ ആഘോഷത്തിന്റെ ഭാഗമായി വെടിവെപ്പ്; ഒരാള്‍ മരിച്ചു, നാലു പേര്‍ക്ക് പരുക്ക്

ഫത്തേപുര്‍ ജില്ലയിലെ ഗാസിപുരില്‍ ഞായാഴ്ച രാത്രിയാണ് സംഭവം

Sarath Nath MS

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. ഫത്തേപുര്‍ ജില്ലയിലെ ഗാസിപുരില്‍ ഞായാഴ്ച രാത്രിയാണ് സംഭവം.

ബന്ദ ജില്ല സ്വദേശിയായ ധീരജ് കെവാത്ത് (50) ആണ് മരിച്ചത്. ഹരിപാല്‍, രാഹുല്‍, ജഗത്പാല്‍, കമത എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ ധീരജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

വിവാഹത്തില്‍ പങ്കെടുക്കാന്‍ സമീപ ഗ്രാമത്തില്‍നിന്ന് എത്തിയ സുമിത് തിവാരി (45)യാണ് വെടിവെപ്പ് നടത്തിയത്. ഇയാള്‍ തന്റെ പക്കലുണ്ടായിരുന്ന ലൈസന്‍സുള്ള തോക്ക് വായുവില്‍ ഉണ്ടായിരുന്ന ഡ്രോണ്‍ ക്യാമറയ്ക്ക് നേരെ ചൂണ്ടി വെടിയുതിര്‍ക്കാന്‍ ശ്രമിച്ചു. സമീപത്തുണ്ടായിരുന്നവര്‍ ഇത് തടയാന്‍ ശ്രമിച്ചു. ഇതോടെ തോക്ക് താഴ്ത്തിയപ്പോള്‍ ചുറ്റുമുണ്ടായിരുന്നവര്‍ക്ക് വെടിയേല്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പിനു പിന്നാലെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഫത്തേപൂര്‍ ജില്ലാ പൊലീസ് മേധാവി അഭിമന്യു മംഗലിക് പറഞ്ഞു.

യുഎഇയുടെ വ‍്യോമ പ്രതിരോധത്തിന് ഇന്ത്യയുടെ ബ്രഹ്മോസും ആകാശ്തീറും; ചർച്ചകൾ പുരോഗമിക്കുന്നു

ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

ലഖ്‌നൗവിലെ കോച്ചിങ് സെന്ററില്‍ വന്‍ തീപിടിത്തം; കെട്ടിടത്തില്‍നിന്ന് ചാടി രക്ഷപ്പെട്ട് വിദ്യാര്‍ഥികള്‍

'40 കോടി കൈക്കൂലി ആരോപണം': മഹുവ മൊയ്‌ത്രക്കെതിരേ നടപടിക്കൊരുങ്ങി വിമത എംപിമാർ

'അമ്മ' കലഹം തുടരുന്നു: അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് ആശ അരവിന്ദ് രാജിവച്ചു