പാലക്കാട് പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാട്ടുകാർ പ്രതിയെ പിടികൂടി

 

file image

Crime

പാലക്കാട് പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാട്ടുകാർ പ്രതിയെ പിടികൂടി

യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റാന്‍ ശ്രമം

Ardra Gopakumar

പാലക്കാട്: പാലക്കാട് നഗരത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. സുൽത്താൻ പേട്ട ജംഗ്ഷനിലാണ് സംഭവം. വഴിയിലൂടെ നടന്ന് പോവുകയായിരുന്ന യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റാന്‍ ശ്രമം.

ഊട്ടി സ്വദേശിയാണ് യുവതിയെ മർദ്ദിച്ച് ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചത്. നാട്ടുകാർ സംഭവം കണ്ട് ഓടിക്കൂടിയതോടെയാണ് യുവതി രക്ഷപ്പെട്ടത്. തൂടർന്ന് നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.

വാൽപ്പാറ ദുരന്തം; കണ്ണീരോടെ വിട, അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

കെപിസിസി ലെറ്റർ പാഡിൽ വ്യാജ കത്ത്; 2 കെ.സുധാകരൻ അനുകൂലികൾക്കെതിരേ കേസ്

നിതിൻ രാജിന്‍റെ മരണം; ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവർ പിടിയിൽ

പൂനെ വിമാനത്താവളത്തിൽ സുഖോയ് വിമാനം അപകടത്തിൽപ്പെട്ടു; സാങ്കേതിക തകരാറെന്ന് വിവരം

ഹോർമുസ് കപ്പൽപാത വീണ്ടും സജീവം; മണിക്കൂറുകൾക്കുള്ളിൽ ഇരുപതിലേറെ കപ്പലുകൾ കടന്നുപോയി