വർഷിത (20)

 
Crime

നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിക്കരിഞ്ഞ നിലയിൽ; കാണാതായ 20 കാരിയുടെ മൃതദേഹം കണ്ടെത്തി

പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പൊലീസ്

Ardra Gopakumar

ബം​ഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ നിന്നും കാണാതായ 20കാരിയെ 2 ദിവസങ്ങൾക്കു ശേഷം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗവൺമെന്‍റ് വനിതാ ഫസ്റ്റ് ഗ്രേഡ് കോളെജിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിനിയായ വർഷിതയുടെ മൃതദേഹമാണ് റോഡരികിൽ നിന്നും കണ്ടെത്തിയത്. നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു കണ്ടെത്തിയത്.

വർഷിതയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലിൽ നിന്നിറങ്ങിയ ശേഷം കാണാതാവുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിച്ചതാകാം. സംഭവത്തിൽ കൊലക്കുറ്റത്തിന് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷം കൃത്യമായി അന്വേഷിച്ച് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിലെത്തിച്ചു

അസമിലെ സൈനിക ക്യാംപിന് നേരെ നടന്ന ആക്രമണത്തിൽ മൂന്നു സൈനികർക്ക് പരുക്ക്

ഓപ്പറേഷൻ നുംഖോർ: ദുൽക്കർ സൽമാന്‍റെ ഡിഫൻഡർ വാഹനം കസ്റ്റംസ് തിരിച്ചു നൽകും

ബിജെപി വികസന മുന്നേറ്റ ജാഥയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചൻ

പേരാമ്പ്ര സംഘർഷം; 2 കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ