പ്രതി ചന്ദ്രൻ (62) 
Crime

ആൺകുട്ടികൾക്കുനേരേ ലൈംഗികാതിക്രമം: പ്രതി പിടിയിൽ

വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

MV Desk

പത്തനംതിട്ട : ബാർബർ ഷോപ്പിലെത്തിയ 11 വയസ്സുള്ള ആൺകുട്ടികൾക്കുനേരേ ലൈംഗികാതിക്രമം കാട്ടിയാളെ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര മണലൂർ മേലേ പുത്തൻവീട്ടിൽ ചന്ദ്രൻ (62) ആണ് പിടിയിലായത്.

മേയിലെ അവസാന ആഴചയിലൊരു ദിവസം കുട്ടികൾ പ്രതി ജോലിചെയ്യുന്ന മലയാലപ്പുഴ മുക്കുഴിയിലെ ബാർബർ ഷോപ്പിൽ മുടിവെട്ടിയ്ക്കാനെത്തിയപ്പോഴായിരുന്നു ലൈംഗികാതിക്രമം. വിവസ്ത്രരാക്കിയശേഷം ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം വനിതാ പൊലീസ് വീടുകളിലെത്തി കുട്ടികളുടെ മൊഴികൾ എടുത്തു . തുടർന്ന് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും, ഭീഷണിപ്പെടുത്തലിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും 2 കേസുകൾ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ കിരണിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സംഘത്തിൽ എസ് സി പി ഓമാരായ ശ്രീരാജ്, ഇർഷാദ്, സി പി ഓമാരായ സുഭാഷ്, അരുൺ, അമൽ എന്നിവരാണുള്ളത്.

യുഎഇ പ്രസിഡന്‍റ് ഇന്ത്യയിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി

ശബരി സ്വർണക്കൊള്ള; അന്വേഷണം കൂടുതൽ പേരിലേക്ക്, സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടോയെന്ന് സംശയം

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പാത; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും-ഇ.ശ്രീധരനും കൂടിക്കാഴ്ച നടത്തി

കോൺഗ്രസ് മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ടിട്ടില്ല: പിണറായി വിജയൻ