മരിയ കമീല പൊട്ടോസി

 
Crime

ലോകത്തെ നടുക്കിയ കൊടുംക്രൂരത; ഗർഭിണിയെ കൊന്ന് ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി

കുഞ്ഞിനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്

Namitha Mohanan

ബൊഗോട്ട: അതിക്രൂരമായ കൊലപാതകത്തിന്‍റെ ഞെട്ടലിലാണ് കൊളംബിയ. കാലി നഗരത്തിനടുത്തുള്ള പോൾവൊറീനസ് സ്വദേശിനി എട്ടുമാസം ഗർഭിണിയായ മരിയ കമീല പൊട്ടോസി (21) എന്ന യുവതിയെയാണ് കുത്തിക്കൊന്നത്. മൃതദേഹം കണ്ടെത്തുന്ന സമയത്ത് വയറുകീറി ഗർഭസ്ഥശിശുവിനെ പുറത്തെടുത്ത നിലയിലായിരുന്നു. കുട്ടിയെ പുറത്തെടുത്ത് തട്ടിക്കൊണ്ടുപോയെന്നാണ് അന്വേഷണ സംഘം പറയുന്നത്. കുഞ്ഞിനായി പൊലീസ് വ്യാപക തെരച്ചിൽ തുടരുകയാണ്.

ജൂലൈ 16 നാണ് ലോകത്തെ ഒന്നാകെ ഞെട്ടിച്ച ക്രൂരത നടന്നത്. ഇരുചക്ര വാഹനത്തിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന മരിയയെയാണ് അവസാനമായി ആളുകൾ ജീവനോടെ കണ്ടത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

യുവതിയുടെ വീട്ടിൽനിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെയുള്ള സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി പുതപ്പുകൾ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നാലിലേറെ പേർ ചേർന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികളെ കണ്ടെത്തുന്നതിന് സഹായിക്കുന്നവർക്ക് 89 ലഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

അലാഹിയ എന്ന് പേരിടാൻ തീരുമാനിച്ചിരുന്ന ഗർഭസ്ഥ ശിശുവിന്‍റെ തിരോധാനമാണ് പൊലീസിനെ വെട്ടിലാക്കിയിരിക്കുന്നത്. കുഞ്ഞിനെ കണ്ടെത്തുന്നതിനാണ് പൊലീസ് പ്രഥമ പരിഗണന നൽകിയിരിക്കുന്നത്.

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്

'2.5 ലക്ഷം രൂപ കടമുണ്ട്'; കുറിപ്പെഴുതിയ ശേഷം പുനെയിൽ എംപിഎസ്‌സി വിദ‍്യാർഥി ജീവനൊടുക്കി

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

'രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള പ്രതികാര നടപടി എല്ലാ മാർഗങ്ങളിലൂടെയും ചെറുക്കും'; ഇഡി നടപടിയിൽ സിപിഎം പൊളിറ്റ് ബ‍്യൂറോ

''സ്വിച്ചിട്ട പോലെ പരിഹരിക്കാൻ പറ്റുന്ന കാര‍്യമല്ല, എല്ലാവരുടെയും സഹായം വേണം''; വൈദ‍്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി ജോസഫ്