പ്രേതബാധ ഒഴിപ്പിക്കാൻ വീട്ടിലെത്തി; പതിനൊന്നര പവൻ സ്വർണാഭരണങ്ങളുമായി മന്ത്രവാദി മുങ്ങി 
Crime

പ്രേതബാധ ഒഴിപ്പിക്കാൻ വീട്ടിലെത്തി; പതിനൊന്നര പവൻ സ്വർണാഭരണങ്ങളുമായി മന്ത്രവാദി മുങ്ങി

നായരമ്പലം നെടുങ്ങാടാണ് സംഭവം

Aswin AM

കൊച്ചി: ഗൃഹനാഥന്‍റെ മദ‍്യപാനവും കുടുംബത്തിന്‍റെ പ്രേതബാധയും മാറ്റാമെന്ന വ‍്യാജേന വീട്ടിലെത്തി പൂജകൾ നടത്തിയ മന്ത്രവാദി വീട്ടുകാരുടെ പതിനൊന്നര പവൻ സ്വർണാഭരണങ്ങളുമായി സ്ഥലംവിട്ടു. നായരമ്പലം നെടുങ്ങാടാണ് സംഭവം.

പൂജകൾക്ക് മുന്നോടിയായി വീട്ടിലുള്ളവരുടെ ദേഹത്തും മറ്റിടങ്ങളിലും അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ ഊരി കിഴി കെട്ടി വാങ്ങിച്ച ശേഷം 60 ദിവസം പൂജയിൽ സമർപ്പിക്കണമെന്ന് വീട്ടുകാരെ പറഞ്ഞ് ധരിപ്പിച്ച് ഇയാൾ മുങ്ങുകയായിരുന്നു.

പുറത്തറിഞ്ഞാൽ ഫലം കിട്ടില്ലെന്നും പുറത്ത് ആരും ഇതറിയരുതെന്നും ഇയാൾ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പൂജ കഴിഞ്ഞ് ആൾ മുങ്ങിതോടെയാണ് തട്ടിപാണെന്ന കാര‍്യം വീട്ടുകാർക്ക് മനസിലായത്. സംഭവത്തെ തുടർന്ന് വീട്ടുകാർ ഞാറക്കൽ പൊലീസിൽ പരാതി നൽകി. പറവൂർ താണിപ്പാടം സ്വദേശി ശ‍്യാമിനെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്