ചൈതന‍്യാനന്ദ സരസ്വതി

 
Crime

ചൈതന‍്യാനന്ദ സരസ്വതിയുടെ ആശ്രമത്തിൽ പൊലീസ് പരിശോധന ; സെക്സ് ടോയ്സും അശ്ലീല സീഡികളും കണ്ടെത്തി

കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ അമെരിക്കൻ പ്രസിഡന്‍റ് എന്നിവരോടൊപ്പമുള്ള വ‍്യാജ ചിത്രങ്ങളും പിടിച്ചെടുത്തു

Aswin AM

ന‍്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സ്വയം പ്രഖ‍്യാപിത ആൾ ദൈവം സ്വാമി ചൈതന‍്യാനന്ദ സരസ്വതിയുടെ ആശ്രമത്തിൽ നിന്നും സെക്സ് ടോയ്സും അശ്ലീല ദൃശ‍്യങ്ങൾ എന്ന് കരുതുന്ന 5 സീഡികളും പൊലീസ് കണ്ടെത്തി.

കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ അമെരിക്കൻ പ്രസിഡന്‍റ് എന്നിവരോടൊപ്പമുള്ള വ‍്യാജ ചിത്രങ്ങളും പിടിച്ചെടുത്തു.

തെളിവെടുപ്പിന്‍റെ ഭാഗമായി അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായതിനു പിന്നാലെ ചൈതന‍്യാനന്ദയുടെ 8 കോടി രൂപയുടെ ആസ്തി മരവിപ്പിച്ചു.

പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ഉത്തരാഖണ്ഡിലെ അൽമോറ, ബാഗേശ്വർ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ചൈതന‍്യാനന്ദ സരസ്വതിയെ ആഗ്രയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 17 വിദ‍്യാർഥിനികൾ‌ ലൈംഗാതിക്രമ പരാതി നൽകിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

സിറാജിന് 4 വിക്കറ്റ്, വിൻഡീസ് 162 ഓൾഔട്ട്

"അധികാര മാറ്റത്തെക്കുറിച്ച് ചർച്ച വേണ്ട''; പാർട്ടി പ്രവർത്തകർക്ക് ഡി.കെ. ശിവകുമാറിന്‍റെ മുന്നറിയിപ്പ്

ലഡാക്ക് സംഘർഷം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്

''സർ ക്രീക്കിൽ സാഹസം വേണ്ട''; പാക്കിസ്ഥാന് കർശന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

4 കോടി നഷ്ടപരിഹാരം തേടി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും