കെഎസ്ആർടിസി ബസിൽ യുവതിയെ കടന്നുപിടിച്ചു; ജീവനക്കാരൻ അറസ്റ്റിൽ

 

file image

Crime

കെഎസ്ആർടിസി ബസിൽ യുവതിയെ കടന്നുപിടിച്ചു; ജീവനക്കാരൻ അറസ്റ്റിൽ

കായംകുളം ഡിപ്പോയിലെ ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Aswin AM

ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ. കായംകുളം ഡിപ്പോയിലെ ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 18ന് രാവിലെ ഹരിപ്പാട് വച്ചാണ് സംഭവം നടന്നത്. ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്നു യാത്രക്കാരി. ഇതിനിടെയാണ് ഇയാൾ യാത്രക്കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

രണ്ടു പേർക്ക് ഇരിക്കാവുന്ന സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു യുവതി. അമ്പലപ്പുഴയ്ക്ക് സമീപത്തു വച്ച് ജീവനക്കാരൻ ബസിൽ കയറുകയും യുവതിയുടെ സമീപത്ത് ഇരിക്കുകയും ചെയ്തു.

അൽപ്പ സമയത്തിനു ശേഷം യുവതി മയക്കത്തിലാവുകയും ഇയാൾ കടന്നുപിടിക്കുകയുമായിരുന്നു. ഉടനെ യുവതി ഉറക്കത്തിൽ നിന്ന് ഉണരുകയും നിലവിളിക്കുകയും ചെയ്തതോടെ ജീവനക്കാരൻ ബസിൽ നിന്നും ഇറങ്ങിയോടി. തുടർന്ന് ബസ് നിർത്തിയ ഡ്രൈവർ പുറകെ ഓടി ജീവനക്കാരനെ പിടികൂടുകയായിരുന്നു. ശേഷം പരാതിയുണ്ടെന്ന് യുവതി പറഞ്ഞതോടെ ബസ് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; വിദ‍്യാർഥികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കാന്തപുരത്തിനെതിരായ പോസ്റ്റ് മുങ്ങി; മുക്കിയതല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

റിങ്കു സിങ്ങിന് ഇന്ത‍്യൻ ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയത് നിർഭാഗ‍്യകരം, കുൽദീപ് യാദവിനെ ഒഴിവാക്കിയത് കാരണമില്ലാതെ: വസീം ജാഫർ

സഞ്ജുവിന്‍റെ കരിയറിൽ പുതിയ ട്വിസ്റ്റ്; ഇനി ഇംപാക്റ്റ് സബ് ആകില്ലെന്ന് ധോണി

പ്രളയത്തിന് പിന്നാലെ ടിബറ്റിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം