Crime

വിമാനത്തിലെ ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ബംഗളൂരുവിൽ വച്ച് യാത്രക്കാരന്‍ അറസ്റ്റിൽ

പ്രതിയെ പൊലീസിന് കൈമാറി

MV Desk

ബംഗളൂരു: ഇന്‍ഡിഗോ വിമാനത്തിലെ ശുചിമുറിയിൽ ബീഡി വലിച്ചയാളെ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കൊൽക്കത്തയിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ഇന്‍ഡിഗോ വിമാനത്തിൽ‌ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ജി കരുണാകരന്‍ എന്നയാളാണ് പിടിയിലായത്.

വിമാനം പുറപ്പെട്ടതിനു പിന്നാലെ ശുചിമുറിയിൽ നിന്നും കരിയുന്ന മണം ശ്രദ്ധയിൽപെട്ട ക്യാബിന്‍ ക്രൂ തുടർന്ന് നടത്തിയ പരിശോധനയിൽ പകുതി കരിഞ്ഞ ബീഡിയും ഇയാളുടെ കൈയിൽ നിന്നും തീപ്പെട്ടിയും കണ്ടെത്തുകയായിരുന്നു. വിമാനം ബംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിനു പിന്നാലെ ഇയാളെ പൊലീസിനു കൈമാറുകയായിരുന്നു.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video