ജോയ്
കൊരട്ടി: മദ‍്യലഹരിയിൽ അച്ഛനെ മകൻ കുത്തിക്കൊന്നു. തൃശൂർ കൊരട്ടിയിലാണ് സംഭവം. സെക‍്യൂരിറ്റി ജീവനക്കാരനായിരുന്ന ജോയ് (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകന്‍ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും മദ‍്യലഹരിയിൽ തർക്കം പതിവായിരുന്നതായാണ് പൊലീസ് പറയുന്നത്.
അച്ഛൻ മരിച്ചു കിടക്കുന്ന കാര‍്യം ക്രിസ്റ്റി തന്നെയായിരുന്നു പൊലീസിനെ അറിയിച്ചത്. അച്ഛനെ കൊന്ന കാര‍്യം ആദ‍്യം പ്രതി സമ്മതിച്ചില്ലെങ്കിലും പിന്നീട് കൂടുതൽ ചോദ‍്യം ചെയ്യലിൽ ക്രിസ്റ്റി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിനു ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. പോസ്റ്റ്മോർട്ടത്തിനായി ജോയിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.