മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ
കോൽക്കത്ത: പശ്ചിമബംഗാളിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. പ്രതികളുടെ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. പശ്ചിം ബർധമാൻ ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളെജിലെ വിദ്യാർഥിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തു വരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
പീഡനത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ പറയുന്നു. പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്.
ഒഡീശ സ്വദേശിയായ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. വെളളിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കുന്നതിനായി പുറത്തു പോയ സമയത്താണ് പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോയി കോളെജ് ക്യാംപസിൽ വച്ച് ക്രൂര പീഡനത്തിനു ഇരയാക്കിയത്.