കോയമ്പത്തൂരിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾക്കായി വ്യാപക തെരച്ചിൽ

 

representative image

Crime

കോയമ്പത്തൂരിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾക്കായി വ്യാപക തെരച്ചിൽ

മൂന്നാംഗ സംഘമാണ് ആൺസുഹൃത്തിനെ ആക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്

Namitha Mohanan

കോയമ്പത്തൂർ: കോയമ്പത്തൂരിൽ കോളെജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സ്വകാര്യ കോളെജിലെ ബിബിഎ വിദ്യാർഥിനിയായ 19 കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്.

കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിന് സമീപം കാറിൽ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കവെ മൂന്നംഗ സംഘം എത്തി സുഹൃത്തിനെ കത്തി കൊണ്ട് ആക്രമിച്ച ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി, ശേഷം ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ സുഹൃത്ത് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ കോളെജിന് പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ യുവാവിനെയും കോയമ്പത്തൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റി. പ്രതികൾക്കായി ഏഴ് പ്രത്യേക സംഘങ്ങൾ തെരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി