Crime

വടകര താലൂക്ക് ഓഫീസ് തീവെയ്പ്പ് കേസ്; മതിയായ തെളുവുകളില്ല, പ്രതിയെ വെറുതെ വിട്ടു

വടകര: വടകര താലൂക്ക് ഓഫീസ് തീവെയ്പ്പ് കേസിൽ പ്രതിയായ യുവാവിനെ വെറുതെവിട്ടു. ഹൈദരാബാദ് സ്വദേശി നാരായൺ സതീഷിനെയാണ് വെറുതെവിട്ടത്. വടകര ജില്ലാ അസിസ്റ്റന്‍റ് സെഷൻസ് കോടതിയുടേതാണ് നടപടി.

വടകര ഡി.ഇ.ഒ ഓഫീസ്, എൽ.എ എൻ എച്ച് ഓഫീസ്, എടോടിയിലെ സ്വകാര്യ കെട്ടിടം എന്നിവടങ്ങളിലെ തീവെയ്പ്പ് കേസിലും ഇയാളെ വെറുതെവിട്ടു. കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

2021 ഡിസംബർ 17 നാണ് താലൂക്ക് ഓഫീസിന് തീപിടിച്ചത്. ആയിരക്കണക്കിന് രേഖകളും കമ്പ്യൂട്ടറുകളും ഫർണിച്ചറും കെട്ടിടവും കത്തിനശിച്ചിരുന്നു. താലൂക്ക് ഓഫീസിനു മുന്നിൽ പേപ്പർ കൂട്ടിയിട്ട് കത്തിച്ചപ്പോൾ തീ പടർന്നെന്നാണ് കേസ്.

തകരാറുകൾ പതിവായി എയർഇന്ത്യ; തിരുവനന്തപുരം- ബംഗളൂരു വിമാനം അടിയന്തരമായി താഴെയിറക്കി

പത്തനംതിട്ടയിൽ രാത്രി യാത്രയ്ക്ക് നിരോധനം

ഇന്ത്യൻ മസാലക്കൂട്ടുകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് നേപ്പാൾ

വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം; യദു ഓടിച്ച ബസിൽ പരിശോധന നടത്തി എംവിഡി

ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; മോഡൽ ഉൾപ്പെടെ ആറു പേർ പിടിയിൽ