ചന്ദ്ര പ്രകാശ് മിശ്ര
ചന്ദ്ര പ്രകാശ് മിശ്ര 
Crime

സഹോദരിക്ക് വിവാഹസമ്മാനം നൽകുന്നതിനെ ചൊല്ലി ഭാര്യ പിണങ്ങി: സഹോദരന്മാർ യുവാവിനെ തല്ലിക്കൊന്നു

ബാരബങ്കി: സഹോദരിക്ക് വിവാഹ സമ്മാനമായി സ്വർണവളയും ടിവിയും നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവിനെ ഭാര്യവീട്ടുകാർ അടിച്ചുകൊന്നു. ഉത്തർപ്രദേശ് ബാരബങ്കി സ്വദേശിയായ ചന്ദ്ര പ്രകാശ് മിശ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ഈ മാസം അവസാനം വിവാഹം നിശ്ചയിച്ച സഹോദരിക്ക് ചന്ദ്ര പ്രകാശ് സമ്മാനമായി ടിവിയും വളയും നൽകാൻ തീരുമാനിച്ചതോടെ ഭാര്യ ചാബി എതിർപ്പുമായി രംഗത്തെത്തി. ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് ചാബി തന്‍റെ സഹോദരന്മാരെ വിളിച്ചു വരുത്തുകയായിരുന്നു. ചാബിയുടെ സഹോദരന്മാർ വടി ഉപയോഗിച്ച് ചന്ദ്ര പ്രകാശിനെ ഒരു മണിക്കൂറോളം തല്ലിച്ചതച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാബിയുടെ സഹോദരന്മാരെ പൊലീസ് അറസ്റ്റു ചെയ്തു.

അടുത്ത 36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31 ഓടെ കേരളത്തില്‍; അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്

ഇടുക്കിയിലെ മലയോര മേഖലകളിലും രാത്രിയാത്ര നിരോധിച്ചു

ചേർത്തല നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ

ബൈഭവ് കുമാറിന്‍റെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് ഇന്ന് എഎപി മാർച്ച്

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്