Crime

ആ​രാ​ണ് സു​യാ​ഷ്?

ത​ന്‍റെ ര​ണ്ടാം ഓ​വ​റി​ല്‍ അ​നു​ജ് റാ​വ​ത്തി​നെ​യും ദി​നേ​ശ് കാ​ര്‍ത്തി​ക്കി​നെ​യും പു​റ​ത്താ​ക്കി​യാ​ണ് സു​യാ​ഷ് കൊ​ല്‍ക്ക​ത്ത​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കി​യ​ത്

MV Desk

കൊ​ല്‍ക്ക​ത്ത: ഐ​പി​എ​ല്ലി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ബാം​ഗ​ളൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്്സ്- കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് മ​ത്സ​ര​ത്തി​ല്‍ പു​ക​ള്‍പെ​റ്റ ആ​ര്‍സി​ബി ബാ​റ്റ​ര്‍മാ​രെ കൂ​ടാ​രം ക​യ​റ്റി​യ ഒ​രു ബൗ​ള​റാ​യി​രു​ന്നു ശ്ര​ദ്ധാ​കേ​ന്ദ്രം. സു​യാ​ഷ് ശ​ര്‍മ. ആ​രാ​ണ് ഈ ​സു​യാ​ഷ് ശ​ര്‍മ. കു​ട്ടി​ത്തം വി​ട്ടു​മാ​റാ​ത്ത മു​ഖ​വും ജാ​വ​ലി​നി​ലെ ഇ​ന്ത്യ​യു​ടെ ഒ​ളിം​പി​ക് സ്വ​ര്‍ണ മെ​ഡ​ല്‍ ജേ​താ​വു​മാ​യ നീ​ര​ജ് ചോ​പ്ര​യു​മാ​യി സാ​മ്യ​വു​മു​ള്ള സു​യാ​ഷ് മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി. കേ​വ​ലം 19 വ​യ​സു​ള്ള സു​യാ​ഷ് വ​രു​ണ്‍ ച​ക്ര​വ​ര്‍ത്തി, സു​നി​ല്‍ ന​രൈ​ന്‍ എ​ന്നി​വ​രെ​പ്പോ​ലെ നി​ഗൂ​ഢ​ത​ക​ള്‍ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രി​ക്കു​ന്ന ഒ​രു ബോ​ള​റാ​ണ്. അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ല്‍ത​ന്നെ, ദി​നേ​ഷ് കാ​ര്‍ത്തി​ക്, അ​നു​ജ് റാ​വ​ത്ത്, ക​ര​ണ്‍ ശ​ര്‍മ എ​ന്നി​വ​രെ​യാ​ണ് സു​യാ​ഷ് പു​റ​ത്താ​ക്കി​യ​ത്.

ഐ​പി​എ​ല്ലി​ന് മു​മ്പ് പ്ര​ധാ​ന ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ലൊ​ന്നും ക​ളി​ച്ചി​ട്ടി​ല്ലാ​ത്ത സു​യാ​ഷ് ട്ര​യ​ല്‍സി​ല്‍ പു​റ​ത്തെ​ടു​ത്ത മി​ക​വ് ക​ണ്ടാ​ണ് കോ​ല്‍ക്ക​ത്ത ഇ​ത്ത​വ​ണ ടീ​മി​ലെ​ടു​ത്ത​ത്. ഡ​ല്‍ഹി സ്വ​ദേ​ശി​യ​ണ് സു​യാ​ഷ്. പ​ല ക​ളി​ക്കാ​രും സു​യാ​ഷി​നെ കാ​ണു​ന്ന​തും പ​രി​ച​യ​പ്പെ​ടു​ന്ന​തു​മൊ​ക്കെ പ​രി​ശീ​ല​ന ക്യാം​പി​ല്‍വ​ച്ചാ​ണ്.

ത​ന്‍റെ ര​ണ്ടാം ഓ​വ​റി​ല്‍ അ​നു​ജ് റാ​വ​ത്തി​നെ​യും ദി​നേ​ശ് കാ​ര്‍ത്തി​ക്കി​നെ​യും പു​റ​ത്താ​ക്കി​യാ​ണ് സു​യാ​ഷ് കൊ​ല്‍ക്ക​ത്ത​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കി​യ​ത്.

20 ല​ക്ഷം രൂ​പ​യ്ക്കാ​ണ് സു​യാ​ഷി​നെ കോ​ല്‍ക്ക​ത്ത സ്വ​ന്ത​മാ​ക്കി​യ​ത്. പ്ലെ​യി​ങ് ഇ​ല​വ​നി​ല്‍ സ്ഥാ​നം ല​ഭി​ക്കാ​തി​രു​ന്ന സു​യാ​ഷി​നെ വെ​ങ്കി​ടേ​ഷ് അ​യ്യ​ര്‍ക്കു പ​ക​രം ഇം​പാ​ക്ട് പ്ലെ​യ​റാ​യാ​ണ് ഉ​ള്‍പ്പെ​ടു​ത്തി​യ​ത്. ലി​സ്റ്റ് എ ​മ​ത്സ​ര​ങ്ങ​ളോ ടി-20 ​മ​ത്സ​ര​ങ്ങ​ളോ ക​ളി​ച്ചി​ട്ടി​ല്ലാ​ത്ത താ​ര​മാ​യി​രു​ന്നു ഈ ​മ​ത്സ​ര​ത്തി​നു മു​മ്പു​വ​രെ സു​യാ​ഷ്. സു​യാ​ഷി​ന്‍റെ ആ​ക്ര​മ​ണോ​ത്സു​ക​ത​യെ​യും പൊ​രു​താ​നു​ള്ള മ​നോ​വീ​ര്യ​ത്തെ​യും കോ​ച്ച് ച​ന്ദ്ര​കാ​ന്ത് പ​ണ്ഡി​റ്റ് പു​ക​ഴി​ത്തി.

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്

'2.5 ലക്ഷം രൂപ കടമുണ്ട്'; കുറിപ്പെഴുതിയ ശേഷം പുനെയിൽ എംപിഎസ്‌സി വിദ‍്യാർഥി ജീവനൊടുക്കി

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

'രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള പ്രതികാര നടപടി എല്ലാ മാർഗങ്ങളിലൂടെയും ചെറുക്കും'; ഇഡി നടപടിയിൽ സിപിഎം പൊളിറ്റ് ബ‍്യൂറോ