കാസർഗോഡ് ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ 
Crime

കാസർഗോഡ് ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നതായി നാട്ടുകാർ പറയുന്നു

കാസർഗോഡ്: അമ്പലത്തറ കണ്ണോത്ത് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. അമ്പലത്തറ സ്വദേശി ബീനയാണ് (40) മരിച്ചത്. ഭര്‍ത്താവ് ദാമോദരനെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നതായി നാട്ടുകാർ പറയുന്നു. പ്രകോപിതനായ ദാമോദരന്‍ ബീനയെ കഴുത്തുഞെരിച്ചും ഭിത്തിയില്‍ തലയിടിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ദാമോദരൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസുകാരെ അറിയിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ദാമോദരനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ബീനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ