ബലാത്സംഗത്തിനു ശ്രമിച്ചയാളെ വെട്ടിക്കൊന്നു; 18കാരി അറസ്റ്റിൽ

 
Crime

ബലാത്സംഗത്തിനു ശ്രമിച്ചയാളെ വെട്ടിക്കൊന്നു; 18കാരി അറസ്റ്റിൽ

തലയിൽ ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.

നീതു ചന്ദ്രൻ

ബാന്ദ: ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ കൊന്ന കേസിൽ 18 വയസുള്ള പെൺകുട്ടി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലെ മുർവാൾ ഗ്രാമത്തിലാണ് സംഭവം. 50 വയസുള്ള സുഖ്‌രാജ് പ്രജാപതിയാണ് ‌കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ സുഖ്‌രാജ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീട്ടിലുണ്ടായിരുന്ന മഴുവെടുത്ത് പെൺകുട്ടി ഇയാളുടെ തലയ്ക്കു വെട്ടി. തലയിൽ ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.

പെൺകുട്ടിക്കെതിരേ പൊലീസ് കൊലക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച മഴുവും പിടിച്ചെടുത്തു. പെൺകുട്ടിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു

തെറ്റ് പറ്റിപ്പോയി; കോഴ വാങ്ങിയെന്ന ആരോപണം തള്ളി രാജിവെച്ച ലീഗ് സ്വതന്ത്രൻ ഇ.യു.ജാഫര്‍

വെള്ളാപ്പള്ളിക്ക് മറുപടി; സിപിഐ തെറ്റായ രീതിയിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചുകൊടുക്കുമെന്ന് ബിനോയ് വിശ്വം

ശബരിമല സ്വർണക്കൊള്ള; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രൻ

അഞ്ചാം ആഷസ് ടെസ്റ്റ്; ടീമിൽ രണ്ടു മാറ്റങ്ങളുമായി ഇംഗ്ലണ്ട്