നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്ന് യുവതിയുടെ പരാതി; കോഴിക്കോട് ഭര്‍ത്താവും സുഹൃത്തും അറസ്റ്റിൽ  representative image
Crime

നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്ന് യുവതിയുടെ പരാതി; കോഴിക്കോട് ഭര്‍ത്താവും സുഹൃത്തും അറസ്റ്റിൽ

പൂജയ്ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ഭര്‍ത്താവ് യുവതിയെ പലവട്ടം ഉപദ്രവിച്ചു.

Ardra Gopakumar

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്നപൂജക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് യുവതിയുടെ ഭര്‍ത്താവിനെയും ഇയാളുടെ സുഹൃത്തായ അടിവാരം സ്വദേശി പി.കെ. പ്രകാശിനെയും അറസ്റ്റ് ചെയ്തു.

യുവതിക്കും ഭര്‍ത്താവിനും ചില കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ നഗ്നപൂജ നടത്തണമെന്ന് പ്രകാശ് യുവതിയുടെ ഭര്‍ത്താവിനെ ഉപദേശിക്കുകയായിരുന്നു. പിന്നാലെ ഇതിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ഭര്‍ത്താവ് ഇവരെ പലവട്ടം ഉപദ്രവിച്ചു. ഇതോടെ യുവതി താമരശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍