Representative image
Representative image 
Crime

പഞ്ചാബിൽ 9 വയസുകാരിയെ ഇരുമ്പു വടി കൊണ്ട് അടിച്ചു; അയൽക്കാരിക്കെതിരേ കേസ്

ലുധിയാന: 9 വയസുകാരിലെ ഇരുമ്പു വടി കൊണ്ട് അടിച്ച കേസിൽ അയൽക്കാരിക്കെതിരേ കേസെടുത്ത് പൊലീസ്. പഞ്ചാബിലെ സന്തോഖ് നഗറിലാണ് സംഭവം. ഒരാഴ്ച മുൻപുണ്ടായ സംഭവത്തിൽ ഞായറാഴ്ചയാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. സന്തോഖ് നഗറിലെ ശിവപുരിയിൽ താമസിക്കുന്ന പർവേസ് അലാമാണ് പരാതി നൽകിയിരിക്കുന്നത്.

പെൺകുട്ടി വീടിനു പുറത്തു കളിച്ചു കൊണ്ടിരിക്കുമ്പോൾ വെള്ളം പൈപ്പിന്‍റെ സ്വിച്ച് ഓൺ ചെയ്തുവെന്ന് ആരോപിച്ച് അയൽക്കാരി ഇരുമ്പു വടി കൊണ്ട് അടിച്ചുവെന്നാണ് പരാതി. പെൺകുട്ടിയുടെ മേലേക്ക് ചൂടുവെള്ളം ഒഴിച്ചതായും പരാതിപ്പെട്ടിട്ടുണ്ട്.

പെൺകുട്ടിയെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് ചണ്ഡിഗഡിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ; ഭൂമിയില്ല, വീടില്ല, കാറില്ല

ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗം വിളിച്ച് ഗതാഗത മന്ത്രി

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി

പതഞ്ജലി കേസ്: ഐഎംഎ പ്രസിഡന്‍റിന് രൂക്ഷ വിമർശനം

ഗാസയിൽ ഇന്ത്യയുടെ മുൻ സൈനികൻ കൊല്ലപ്പെട്ടു