നഗ്നചിത്രം കാണിച്ച് ഭീഷണി, സഹോദര പുത്രനെ കൊന്ന് മൂന്ന് കഷ്ണമാക്കി‌; യുവതി അറസ്റ്റിൽ

 
Crime

നഗ്നചിത്രം കാണിച്ച് ഭീഷണി, സഹോദര പുത്രനെ കൊന്ന് മൂന്ന് കഷ്ണമാക്കി‌; യുവതി അറസ്റ്റിൽ

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ആരോപണമുയരുന്നുണ്ട്.

കോൽക്കത്ത: നഗ്നചിത്രത്തിന്‍റെ പേരിൽ ഭീഷണിപ്പെടുത്തിയ സഹോദര പുത്രനെ കൊന്ന് മൂന്ന് കഷ്ണമാക്കി സിമന്‍റിട്ട് ഒളിപ്പിച്ച യുവതി അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. കോൺട്രാക്റ്ററായിരുന്ന സദ്ദാം നദാബ് ആണ് കൊല്ലപ്പെട്ടത്. കേസിൽ സദ്ദാമിന്‍റെ പിതൃസഹോദരി മൗമിത ഹസൻ നദാബിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൗമിതയുടെ വീട്ടിൽ കോവണിപ്പടിക്കടിയിൽ സിമന്‍റിട്ട് ഒളിപ്പിച്ചിരുന്ന സദ്ദാമിന്‍റെ മൃതദേഹവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മേയ് 18ന് വീട്ടിൽ നിന്ന് പോയ സദ്ദാമിനെ കാണാതായതായി കുടുംബം പരാതി നൽകിയിരുന്നു. അച്ഛന്‍റെ വീട്ടിൽ അച്ഛന്‍റെ സഹോദരിയായ മൗമിതയ്ക്കൊപ്പമാണ് സദ്ദാം താമസിച്ചിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ആരോപണമുയരുന്നുണ്ട്. തന്‍റെ നഗ്ന ചിത്രങ്ങൾ പുറത്തു വിടുമെന്ന് സദ്ദാം ഭീഷണിപ്പെടുത്തിയതാണ് കൊലയ്ക്കു കാരണമെന്ന് മൗമിത കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

പിന്നീട് മൃതദേഹം മൂന്നു കഷ്ണങ്ങളാക്കി അറുത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സിമന്‍റിട്ട് ഒളിപ്പിച്ചു. സദ്ദാമിന്‍റെ കൈവശം ലക്ഷക്കണക്കിന് രൂപയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്കു പിന്നിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്ന‌ോ എന്നതിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മൗമിതയുടെ ഭർത്താവിനെയും പൊലീസ് ചോദ്യം ചെയ്യും.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി