ലൈംഗിക തൃപ്തിയില്ല; ഭർത്താവിനെ കൊന്ന് ആത്മഹത്യയാക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

 

symbolic image

Crime

ലൈംഗിക തൃപ്തിയില്ല; ഭർത്താവിനെ കൊന്ന് ആത്മഹത്യയാക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

കടബാധ്യതകൾ സഹിക്കാനാവതെ സ്വയം കുത്തിയതാണെന്നാണ് 25 കാരി പൊലീസിനോട് പറഞ്ഞത്

ന്യൂഡൽഹി: ഭർത്താവിന്‍റെ കൊലപാതകം ആത്മഹത്യയാക്കി ചിത്രീകരിച്ച സംഭവത്തിൽ 25 വയസുകാരി അറസ്റ്റിൽ. എം.ഡി. സാഹിദ് എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റിരുന്ന സാഹിദിനെ യുവതി തന്നെ ആയിരുന്നു ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു.

ജൂലൈ 20 ന് വൈകുന്നേരം 4.15 ഓടെയാണ് നിഹാൽ വിഹാർ പൊലീസ് സ്റ്റേഷനിലേക്ക് സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ നിന്നു സംശയാസ്പദമായ സംഭവം അറിയിച്ചുകൊണ്ടുള്ള കോൾ ലഭിക്കുന്നത്. ഭർത്താവ് ചൂതാട്ടത്തിൽ വന്ന കടബാധ്യതകൾ സഹിക്കാനാവതെ സ്വയം കുത്തിയതാണെന്നാണ് ഭാര്യ പൊലീസിനോട് പറഞ്ഞിരുന്നത്.

എന്നാൽ, സ്വയം കുത്തി പരിക്കേൽപ്പിക്കാന്‍ സാധ്യതയില്ലെന്നും ആരെങ്കിലും ബലമായി മുന്നിൽ നിന്നു കുത്തിയതാകാമെന്നും പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞതോടെ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതൊടെ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവരുടെ ബ്രൗസിങ് ഹിസ്റ്ററിയിൽ, ചാറ്റ് ഡിലീറ്റ് ചെയ്യുന്നതും വിഷവസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ സെർച്ച് ചെയ്തതായും കണ്ടെത്തി. ഇതൊടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു എന്ന് പൊലീസ് വിശദീകരിക്കുന്നു.

"ബറേലി സ്വദേശികളായ ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ടര വർഷമായി. ഭർത്താവ് ലൈംഗികമായി തൃപ്തിപ്പെടുത്താൻ കഴിയാത്തതിനാൽ കൊലപ്പെടുത്തിയതാണെന്ന് യുവതി വെളിപ്പെടുത്തി. കൂടാതെ ഓൺലൈൻ ചൂതാട്ടം കാരണം സാഹിദിന് വലിയ കടബാധ്യതയുണ്ടായിരുന്നു. ഷാഹിദിനെ നെഞ്ചിൽ മൂന്ന് തവണ കുത്തിയ ശേഷം സ്വയം ആശുപത്രിയിലേക്ക് കൊണ്ടുപോയി, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ആത്മഹത്യാ കഥ കെട്ടിച്ചമച്ചു. യുവതി ആരെല്ലാമായി ചാറ്റ് ചെയ്തിരുന്നു എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന് പിന്നിലെ യഥാർത്ത കാരണം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടത്തിവരികയാണ്"- ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സച്ചിൻ ശർമ പറയുന്നു.

ഇനി അതീവ സുരക്ഷാജയിൽ ഏകാന്ത സെല്ലിൽ വാസം; ഗോവിന്ദച്ചാമിയെ വിയ്യൂർ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു

''ശുഭ്മൻ ഗില്ലിന്‍റെ തന്ത്രങ്ങൾ പാളി''; വിമർശനവുമായി മുൻ ഇന്ത‍്യൻ താരം

ജാഗ്രത! ജലനിരപ്പ് അപകടകരമായി ഉയരുന്നു; വിവിധ നദികളിൽ അലർട്ടുകൾ

മിഥുന്‍റെ മരണം: തേവലക്കര സ്‌കൂൾ മാനേജ്മെന്‍റിനെ പിരിച്ചുവിട്ടു; ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ്; പത്രിക സമർപ്പിക്കാന്‍ എത്തിയത് 'പർദ്ദ' ധരിച്ച്