മകളെ കൊന്ന് ഫാനിൽ തൂക്കി, കേസ് യുവാവിന്‍റെ തലയിലാക്കാൻ ശ്രമം; മാതാപിതാക്കളുടെ നാടകം പൊളിച്ച് പൊലീസ്

 

representative image

Crime

മകളെ കൊന്ന് ഫാനിൽ തൂക്കി, കേസ് യുവാവിന്‍റെ തലയിലാക്കാൻ ശ്രമം; മാതാപിതാക്കളുടെ നാടകം പൊളിച്ച് പൊലീസ്

ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്

Aswin AM

മുസാഫർനഗർ: ഉത്തർപ്രദേശിൽ 18 കാരിയെ മാതാപിതാക്കൾ കഴുത്തുഞെരിച്ച് കൊന്നു. ഇക്കഴിഞ്ഞ ജൂലൈ ഒന്നിനാണ് 18കാരിയായ ഹിനയെ വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹിനയുടെ പിതാവ് അഹ്സാൻ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഒരു യുവാവാണ് ഹിനയെ കൊലപ്പെടുത്തിയതെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇതിൽ സംശയം തോന്നിയ പൊലീസ് അഹ്സാനെയും ഭാര‍്യ ഗുഫ്രാനയെയും ചോദ‍്യം ചെയ്തു.

ചോദ‍്യം ചെയ്യലിൽ ഹിനയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് ഇരുവരും സമ്മതിച്ചു. ഷംല്ലി ജില്ലയിലുള്ള ഒരു യുവാവുമായി ഹിന പ്രണയത്തിലായിരുന്നുവെന്നും ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ‍്യപ്പെട്ടെങ്കിലും എതിർത്തതിനാണ് കൊലപ്പെടുത്തിയതെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്.

പിന്നീട് ആത്മഹത‍്യയാണെന്ന് വരുത്തി തീർക്കാൻ ഇവർ മൃതദേഹം ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നു. രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹിനയുടെ മരണം ആത്മഹത‍്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നില്ല. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്