കഴിച്ച ഭക്ഷണത്തിന്‍റെ പണം ചോദിച്ചു; കടക്കാരന്‍റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് യുവാവ്
വാരാണസി: കഴിച്ച ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് കടക്കാരന്‍റെ ജനനേന്ദ്രിയം യുവാവ് കടിച്ച് മുറിച്ചു. ഉത്തർപ്രദേശിലെ വാരാണസിയിലുള്ള ഗഡ്വാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പീര്യ സ്വദേശിയായ മഹേന്ദ്ര എന്ന യുവാവാണ് അക്രമത്തിന് ഇരയായത്.
പ്രദേശത്ത് മധുരപലഹാരക്കട നടത്തുകയായിരുന്നു മഹേന്ദ്ര. മദ്യപിച്ച് കടയിലെത്തിയ അഖിലേഷ് എന്നയാൾ പക്കോഡ ആവശ്യപ്പെടുകയും, മഹേന്ദ്ര പക്കോഡ നൽകുകയും ചെയ്തു. പണം നൽകാതെ സാധനവുമായി മടങ്ങിയ അഖിലേഷിനോട് കടക്കാരൻ പണം ആവശ്യപ്പെട്ടു.
ഇത് ഇഷ്ടപ്പെടാതെ വന്ന അഖിലേഷ് പ്രകോപിതനാവുകയും കടക്കാരന്‍റെ ജനനേന്ദ്രിയം കടിച്ച് മുറിവേൽപ്പിക്കുകയും, ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് വരയുകയുമായിരുന്നു.
രക്തം വാര്‍ന്നൊലിച്ച് ഗുരുതരാവസ്ഥയിലായ മഹീന്ദ്രയെ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ചികിത്സയിലുള്ള മഹേന്ദ്രയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. മഹീന്ദ്രയുടെ അമ്മയുടെ പരാതിയിൽ പ്രതിക്കെതിരേ പൊലീസ് കേസെടുത്തിരിക്കുകയാണ്.