പി.എൻ. ആസിഫ് 
Crime

കോട്ടയത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ യുവാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു

Namitha Mohanan

കോട്ടയം: ചിങ്ങവനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മാർക്കറ്റ് ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ പി.എൻ. ആസിഫ് (28) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്റ്റോബര്‍ 2ന് രാവിലെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കാറിലെത്തിയ ഇയാൾ, താൻ കുട്ടിയുടെ അച്ഛന്‍റെ സുഹൃത്താണെന്നും, അച്ഛൻ പറഞ്ഞുവിട്ടതാണെന്നും പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞദിവസം ചിങ്ങവനം പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ യുവാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ചിങ്ങവനം സ്റ്റേഷൻ എസ്എച്ച്ഓ വി.എസ് അനിൽകുമാർ, എസ്ഐ മാരായ വി.വി. വിഷ്ണു, ഷിബുകുമാർ, സിപിഓമാരായ റിങ്കു, സഞ്ജിത്ത്, ദിലീപ്, വിനോദ് മാർക്കോസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആസിഫിന് ഏറ്റുമാനൂർ എക്സൈസിൽ കഞ്ചാവ് കൈവശം വെച്ചതിന് ക്രിമിനൽ കേസ് നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.

നാലാം ടി20 ഉപേക്ഷിച്ചു

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?