വീട്ടിൽ വൈകിയെത്തിയത് ചോദ‍്യം ചെയ്തു; അമ്മാവന്‍റെ കൈയ്യും കാലും തല്ലിയൊടിച്ച യുവാവ് അറസ്റ്റിൽ 
Crime

വീട്ടിൽ വൈകിയെത്തിയത് ചോദ‍്യം ചെയ്തു; അമ്മാവന്‍റെ കൈയ്യും കാലും തല്ലിയൊടിച്ച യുവാവ് അറസ്റ്റിൽ

മാവൂർ കോട്ടക്കുന്നുമ്മൽ ഷിബി ലാലു എന്ന ജിംബ്രൂട്ടനാണ് പൊലീസിന്‍റെ പിടിയിലായത്

Aswin AM

കോഴിക്കോട്: വീട്ടിൽ വൈകിയെത്തിയത് ചോദ‍്യംചെയ്തതിന് അമ്മാവനെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമിച്ച യുാവാവ് അറസ്റ്റിൽ. മാവൂർ കോട്ടക്കുന്നുമ്മൽ ഷിബി ലാലു എന്ന ജിംബ്രൂട്ടനാണ് പൊലീസിന്‍റെ പിടിയിലായത്.

നവംബർ 14 ന് രാത്രിയായിരുന്നു സംഭവം. പ്രതിയുടെ അമ്മയുടെ സഹോദരൻ സുബ്രഹ്മണ‍്യനാണ് മർദനമേറ്റത്. ഷിബിൻ ലാലു വീട്ടിൽ വൈകി വരുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും തുടർന്ന് പ്രതി ഇരുമ്പുവടി കൊണ്ട് സുബ്രഹ്മണ‍്യന്‍റെ കൈയ്യും, കാലും തല്ലിയൊടിക്കുകയായിരുന്നു.

വധശ്രമം, അടിപിടി, മയക്കു മരുന്ന് ഉപയോഗം പൊതുജനത്തിന് ശല്ല‍്യമുണ്ടാക്കൽ, പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടൽ എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. മാവൂർ എസ്ഐ രമേശ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്