Crime

വീട്ടിൽ രഹസ്യമായി കഞ്ചാവ് ചെടി വളർത്തി; ആലപ്പുഴയിൽ യുവാവ് പിടിയിൽ

4 മാസത്തോളം ഇയാൾ വീടിനു പിന്നിൽ രഹസ്യമായി കഞ്ചാവ് ചെടി വളർത്തി വരുകയായിരുന്നു

ആലപ്പുഴ: വീട്ടിൽ രഹസ്യമായി കഞ്ചാവ് ചെടി വളർത്തിയയാൾ പിടിയിൽ. മാന്നാർ കുട്ടംപേരൂർ കൊട്ടാരത്തിൽപുഴ കിഴക്കേതിൽ പ്രശാന്ത് (31) ആണ് അറസ്റ്റിലായത്. 4 മാസത്തോളം ഇയാൾ വീടിനു പിന്നിൽ രഹസ്യമായി കഞ്ചാവ് ചെടി വളർത്തി വരുകയായിരുന്നു.

ആലപ്പുഴ ജില്ലാ മേധാവി ചൈത്ര തെരേസ ജോണിന്‍റെ നിർദേശപ്രകാരമാണ് യുവാവിന്‍റെ വീട്ടിൽ പരിശോധന നടത്തിയത്. തുടർന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏകദേശം ഒന്നരമീറ്ററോളം നീളത്തിൽ കഞ്ചാവ് ചെടി വളർന്നതായി പൊലീസ് അറിയിച്ചു.

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് തുടരും

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി

വനിതാ നേതാവിന്‍റെ വീട്ടിൽ കയറിയ സിപിഎം എംഎൽഎയെ ഭർത്താവ് പിടികൂടി

''മാപ്പ് അർഹിക്കുന്നില്ല, മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി ലഭിക്കണം''; ആന്‍റണിക്കെതിരേ സി.കെ. ജാനു