വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ പണം തട്ടിയ കേസ്; യുവാക്കൾ അറസ്റ്റിൽ
വടകര: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ സ്ത്രീയിൽ നിന്നു പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. താമരശേരി സ്വദേശി കയ്യേലിക്കൽ മുഹമ്മദ് ഷാനിഷ്, മടവൂർ സ്വദേശി മുഹമ്മദ് ജനീസ് എന്നിവരെയാണ് വടകര സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
വടകര സ്വദേശിയായ പരാതിക്കാരിയെ വെർച്വൽ അറസ്റ്റ് നടത്തിയതായി വിശ്വസിപ്പിച്ച് ഫെബ്രുവരി 13 മുതൽ 15 വരെയാണ് പ്രതികൾ പറ്റിച്ചത്.
കളളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് വെർച്വൽ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. 18 ലക്ഷം രൂപയോളമാണ് പ്രതികൾ പരാതിക്കാരിയുടെയും മകന്‍റെയും അക്കൗണ്ടുകളിൽ നിന്ന് തട്ടിയെടുത്തത്.