Crime

വാക്കുതർക്കം, അക്രമം; സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ നെഞ്ചിൽ കുത്തേറ്റ് യുവാവ് മരിച്ചു

സംഭവത്തിൽ എടവണ്ണ പൂക്കോളത്തൂർ സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

MV Desk

മലപ്പുറം: മൂവങ്കസംഘം സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു. കുഴിയം പറമ്പ് സ്വദേശി പുന്നക്കോടൻ ചന്ദ്രന്റെ മകൻ പ്രജിത്ത് (26) ആണ് മരിച്ചത്. സംഭവത്തിൽ എടവണ്ണ പൂക്കോളത്തൂർ സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകിട്ട് കിഴിശ്ശേരി ജി.എൽ.പി. സ്കൂളിന് സമീപമാണ് സംഭവം. വൈകുന്നേരം ഓട്ടോയിൽ എത്തിയ ഒരു സംഘം പ്രജിത്തിന്റെ സുഹൃത്ത് നൗഫലുമായി സംസാരിക്കുകയായിരുന്നു. ഇതിനിടെ ഇരുപരും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.

തുടർന്ന് സുഹൃത്തിനെ കത്തികൊണ്ട് കുത്തുന്നത് തടയാൻ എത്തിയ നൗഫലിന്റെ നെഞ്ചിൽ കുത്തേയാണ് വിവരം. ഇതിനിടെ ആക്രമിസംഘം ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് പ്രജിത്തിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. കുത്തേറ്റ സുഹൃത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച