Crime

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം

കോഴിക്കോട്: കോഴിക്കോട് ടൂറിസ്റ്റ് ഹോം പരിസരത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ടൂറിസ്റ്റ് ഹോം പരിസരത്തുനിന്ന് കാറിലെത്തിയ സംഘം യുവാവിനെ മർദിച്ച് കാറിൽകയറ്റി കൊണ്ടുപോവുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ സ്വിഫ്റ്റ് കാറിൽ വന്ന യുവാവിനെ മറ്റൊരു നീല കാറിൽ വന്ന സംഘം മർദിച്ച് കൊണ്ടുപോവുകയായിരുന്നു. ആറുപേരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൊലീസ് തെരച്ചിൽ ആരംഭിച്ചു.

50% സംവരണ പരിധി ഉയർത്തും, ആവശ്യമുള്ളത്ര കൊടുക്കും: രാഹുൽ ഗാന്ധി

മായം കലർന്ന മസാല: പിടിച്ചെടുത്തത് അറക്കപ്പൊടി അടക്കം 15 ടൺ വസ്തുക്കൾ

കെപിസിസി പ്രസിഡന്‍റ് സ്ഥാനം: തെരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കണമെന്ന് സുധാകരനോട് എഐസിസി

ആര്യക്കും സച്ചിൻ ദേവിനുമെതിരേ കേസെടുക്കണം: ഡ്രൈവറുടെ ഹർജിയിൽ കോടതി ഉത്തരവ്

അധ്യാപകര്‍ ഉപഹാരങ്ങള്‍ സ്വീകരിക്കുന്നതിന് വിലക്ക്