.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കുറഞ്ഞ ചെലവിൽ ഗസ്റ്റ് റൂമുകൾ; കൊച്ചി വിമാനത്താവളത്തിലെ 0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി 
Kerala

കുറഞ്ഞ ചെലവിൽ ഗസ്റ്റ് റൂമുകൾ; കൊച്ചി വിമാനത്താവളത്തിലെ 0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

ഒക്ടോബർ 21, തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും സന്ദർശകർക്കും ഇവിടെ താരതമ്യേന കുറഞ്ഞ ചെലവിൽ ഗസ്റ്റ് റൂമുകൾ ലഭ്യമാക്കാവുന്നതാണ്.

നീതു ചന്ദ്രൻ

കൊച്ചി: കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്‍റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. ഒക്ടോബർ 21, തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും സന്ദർശകർക്കും ഇവിടെ താരതമ്യേന കുറഞ്ഞ ചെലവിൽ ഗസ്റ്റ് റൂമുകൾ ലഭ്യമാക്കാവുന്നതാണ്. 6, 12, 24 മണിക്കൂർ പാക്കേജുകളിൽ റൂമുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇതോടൊപ്പം കോ-വർക്കിങ് സ്പേസ്, ബോർഡ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, ജിം, സ്‌പാ എന്നിവയും സജ്ജമായിട്ടുണ്ട്.

റെസ്റ്റോറന്‍റും കഫേ ലോഞ്ചും രണ്ടാം ഘട്ടത്തിൽ പ്രവർത്തനം തുടങ്ങും. 0484 ലോഞ്ചിന്‍റെ തൊട്ടടുത്തായി തന്നെ വൈവിധ്യമാർന്ന വിഭവങ്ങൾ ലഭ്യമാകുന്ന ഫൂഡ് കോർട്ടിന്‍റെ സൗകര്യങ്ങളും യാത്രക്കാർക്ക് ഉപയുക്തമാക്കാം.

0484 എയ്റോ ലോഞ്ചിന്‍റെ സൗകര്യങ്ങൾ 0484-3053484, +91 - 7306432642, 7306432643 എന്നീ നമ്പറുകളിലും 0484reservation@ciasl.in എന്ന ഇ-മെയിൽ വഴിയും ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് www.0484aerolounge.com സന്ദർശിക്കുക.

കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ്

ധർമടത്ത് പിണറായി, പേരാവൂരിൽ കെ.കെ. ശൈലജ; സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

സിപിഐ സ്ഥാനാർഥികളായി

"ഈ ദുർഭരണം അവസാനിക്കാൻ 26 ദിവസം കാത്തിരുന്നാൽ മതി"; മുസ്ലീം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ചൊവ്വാഴ്ച

''ആ ക്രിമിനൽ ഇതുവരെ ചത്തിട്ടില്ലെങ്കിൽ ഞങ്ങൾ കൊല്ലും'', നെതന്യാഹു ശിശുഹത്യ നടത്തുന്നു: ഇറാൻ