തൃശൂരിൽ തിരുനാളിന്‍റെ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേർക്ക് പരുക്ക്
symbolic image
തൃശൂർ: ചെങ്ങാലൂർ തിരുനാളിന്‍റെ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേർക്ക് പരുക്ക്. സ്ത്രീകൾക്കും കുട്ടികൾക്കുമാണ് പരുക്കേറ്റത്.
ഇവരെ കൊടകര, അങ്കമാലി, വെണ്ടോർ എന്നിവിടങ്ങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ചെങ്ങാലൂർ ലാസ്റ്റ് കപ്പേളക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നടത്തിയ വെടിക്കെട്ടിനിടെയായിരുന്നു അപകടം.