കണ്ണൂർ ഇരിക്കൂർ പുഴയിൽ കുളിക്കാനിറങ്ങിയ 15 കാരൻ മുങ്ങി മരിച്ചു 
Kerala

കണ്ണൂർ ഇരിക്കൂർ പുഴയിൽ കുളിക്കാനിറങ്ങിയ 15 കാരൻ മുങ്ങി മരിച്ചു

ഇരികൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ‍്യാർഥി മുഹമ്മദ് ഷാമിലാണ് (15) മുങ്ങി മരിച്ചത്

Aswin AM

കണ്ണൂർ: ഇരികൂർ പുഴയിൽ കുളിക്കാനിറങ്ങിയ 15കാരൻ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. ഇരികൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ‍്യാർഥി മുഹമ്മദ് ഷാമിലാണ് (15) മുങ്ങി മരിച്ചത്. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസീബ്- റഷീദ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷാമിൽ. പത്താം ക്ലാസ് വിദ‍്യാർഥികൾക്ക് പരീക്ഷ നടക്കുന്നതിനാൽ മറ്റ് ക്ലാസിലുള്ള വിദ‍്യാർഥികൾക്ക് സ്കൂൾ അവധി നൽകിയിരുന്നു.

ബുധനാഴ്ച കൂട്ടുകാർക്കൊപ്പം ആയിപ്പുഴ ഭാഗത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഷാമിൽ. ഇതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. മീൻപിടുത്തക്കാരും നാട്ടുകാരും ചേർന്ന് ഷാമിലിനെ കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി