പ്രതീകാത്മക ചിത്രം 
Kerala

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി; തെരച്ചിൽ

പത്തുപേരടങ്ങുന്ന സംഘമാണ് തളിക്കുളത്ത് കുളിക്കാനിറങ്ങിയത്

ajeena pa

തൃശൂർ: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ പതിനാറുകാരനെ കാണാതായി. തൃശൂർ എടമുട്ടം സ്വദേശ് അസ്ലമിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികളെ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.

ഇന്നു രാവിലെയാണ് സംഭവം. പത്തുപേരടങ്ങുന്ന സംഘമാണ് തളിക്കുളത്ത് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ രണ്ടുപേർ തിരയിൽപ്പെട്ടതായാണു വിവരം. ഒപ്പമുണ്ടായിരുന്നവർ ഇക്കാര്യം മത്സ്യത്തൊഴിലാളികളെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇവർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒഴുക്കിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്താനായി. അസ്‌ലം മുങ്ങിപോകുന്നത് കണ്ടെങ്കിലും രക്ഷിക്കാനായില്ല.

അതിർത്തി കാക്കാൻ ഇനി സ്മാർട്ട് ബോർഡർ പദ്ധതി

സൺറൈസേഴ്സ് ബാറ്റിങ് വിസ്ഫോടനം; പക്ഷേ, ആർസിബി തന്നെ ഒന്നാമത്

പേഴ്സണൽ സ്റ്റാഫിനു പെൻഷൻ: സർവീസ് പരിധി ഉയർത്തി

വൈദ്യുതി നിയന്ത്രണം തിങ്കളാഴ്ച വരെ തുടരും

എബോള പ്രതിരോധം: കേരളത്തിലും മാർഗനിർദേശങ്ങൾ