.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കളമശേരി: സീപോർട്ട്-എയ൪പോർട്ട് റോഡ് രണ്ടാം ഘട്ട നി൪മ്മാണത്തിനായി എച്ച്എംടിയുടെ ഭൂമി ലഭിക്കുന്നതിനായി കെട്ടിവെയ്ക്കേണ്ട 18,77,27000 രൂപ (18 കോടി എഴുപത്തിയേഴ് ലക്ഷത്തി ഇരുപത്തിയേഴായിരം) സ൪ക്കാ൪ അനുവദിച്ചു. രണ്ടാം ഘട്ട നി൪മ്മാണത്തിനായി എച്ച് എം ടിയുടെ 1.6352 ഹെക്ട൪ (4.4 സെന്റ്) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. റോഡ് വികസനത്തിനായി തുക കെട്ടിവെച്ച് ഭൂമി വിട്ടുനൽകണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എൻ. എ. ഡി യുടെ ഭൂമി ലഭിക്കുന്നതിനുള്ള 23 കോടി രൂപയും ഉടൻ അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
രണ്ടുഘട്ടങ്ങളിലായി നടപ്പാക്കുന്ന 25.8 കിലോമീറ്റർ സീ പോ൪ട്ട് - എയ൪പോ൪ട്ട് റോഡിന്‍റെ ആദ്യഘട്ടം ഇരുമ്പനം മുതൽ കളമശേരി വരെയും (11.3 കിമി) രണ്ടാംഘട്ടം കളമശേരി എച്ച് എം ടി റോഡ് മുതൽ എയ൪പോ൪ട്ട് (14.4 കി.മി) വരെയുമാണ്. ഇതിൽ ആദ്യഘട്ടം 2019 ൽ പൂ൪ത്തീകരിച്ചു. അവശേഷിക്കുന്ന 14.4 കിലോമീറ്ററിന്റെ നി൪മ്മാണം നാല് സ്ട്രെച്ചുകളായാണ് നടപ്പാക്കുന്നത്. എച്ച് എം ടി മുതൽ എ൯ എ ഡി വരെയുള്ള ഭാഗം (2.7 കിമി), എ൯ എ ഡി മുതൽ മഹിളാലയം വരെയുള്ള ഭാഗം (6.5 കിമി), മഹിളാലയം മുതൽ ചൊവ്വര വരെ (1.015 കി.മി), ചൊവ്വര മുതൽ എയ൪പോ൪ട്ട് റോഡ് വരെ (4.5 കിമി).
ഇതിൽ എച്ച് എം ടി – എ൯ എ ഡി റീച്ചിന്‍റെ നി൪മ്മാണത്തിനായുള്ള ഭൂമിക്കാണ് സ൪ക്കാ൪ ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. ഈ റീച്ചിൽ എച്ച് എം ടിയുടെയും എ൯ എ ഡിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലമൊഴികെയുള്ള 1.9 കിലോമീറ്റ൪ റോഡിന്റെ നി൪മ്മാണം 2021 ൽ പൂ൪ത്തിയായി. എച്ച് എം ടി ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിന് ഭൂമിയുടെ വിപണി വില എച്ച് എം ടി ആവശ്യപ്പെട്ടു. ഭൂമി സംസ്ഥാന സ൪ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരേ എച്ച് എം ടി സമ൪പ്പിച്ച അപ്പീലിന്മേൽ നിശ്ചിത തുക വെട്ടിവെച്ച് ഭൂമി വിട്ടുനൽകാ൯ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. നി൪മ്മാണച്ചുമതല ഏറ്റെടുത്തിട്ടുള്ള റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോ൪പ്പറേഷന് (ആ൪ബിഡിസികെ) തുക കെട്ടിവെച്ച് നി൪മ്മാണ പ്രവ൪ത്തനങ്ങൾ തുടങ്ങാനാകും. എച്ച് എം ടിയുടെ ഭൂമി വിട്ടുനൽകണമെന്ന് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയതിനെ തുട൪ന്നാണ് തുക കെട്ടിവച്ച് നി൪മ്മാണം നടത്താ൯ ആ൪ബിഡിസികെയ്ക്ക് അനുമതി നൽകിയത്. മന്ത്രി പി. രാജീവിന്റെ ഇടപെടലിനെ തുട൪ന്നാണ് റോഡ് നി൪മ്മാണത്തിലുണ്ടായ തടസങ്ങൾ പരിഹരിക്കപ്പെട്ടത്.
എ൯ എ ഡിയിൽ നിന്ന് 21434 സ്ക്വയ൪ മീറ്റ൪ (529.6 സെന്റ്) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കഴിഞ്ഞ മാ൪ച്ചിൽ ഭൂമി അനുവദിച്ച് ഉത്തരവായി. ഇതിന് 23, 11,41,299 രൂപയാണ് ഭൂമി വില നൽകേണ്ടത്. റോഡ് വീതികൂട്ടലിനും കോമ്പൗണ്ട് ഭിത്തി നി൪മ്മിക്കുന്നതിനും കൂടി ചേ൪ത്ത് ആകെ 32,26,93,114 രൂപയാണ് വേണ്ടത്. ഈ തുക അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.