പി.ബി. ബിച്ചുവിന് റവന്യൂ മന്ത്രി കെ. രാജൻ പുരസ്കാരം സമ്മാനിക്കുന്നു.
2025ൽ തിരുവനന്തപുരത്ത് നടത്തിയ 63ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ മാധ്യമ പുരസ്കാരങ്ങളില്‍ മികച്ച റിപ്പോര്‍ട്ടിങ്ങില്‍ പ്രത്യേക പരാമര്‍ശം നേടിയ മെട്രൊ വാര്‍ത്ത തിരുവനന്തപുരം യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ പി.ബി. ബിച്ചുവിന് തൃശൂരിൽ നടന്ന 64ാമത് കലോത്സവത്തിന്‍റെ സമാപന സമ്മേളനത്തിൽ റവന്യൂ മന്ത്രി കെ. രാജന്‍ പുരസ്കാരം സമ്മാനിച്ചു. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തുടങ്ങിയവരും ചിത്രത്തിൽ.