Kerala

ബീച്ചിൽ കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് രണ്ടു കുട്ടികളെ കാണാതായി

പൊലീസും അഗ്നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും തെരച്ചിൽ നടത്തുന്നു

MV Desk

കോഴിക്കോട്: ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ രണ്ടു കുട്ടികളെ കടലിൽ കാണാതെയായി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ (18), ആദിൽ ഹസ്സൻ (16) എന്നിവരെയാണ് കാണാതായത്. പൊലീസും അഗ്നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും തെരച്ചിൽ നടത്തുന്നു.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ബീച്ചിനടുത്ത് കളിക്കുകയായിരുന്ന അഞ്ചംഗസംഘത്തിലെ രണ്ടു പേരെയാണ് കാണാതായത്. പന്ത് തിരയിൽ വീണത് എടുക്കാൻ പോകുന്നതിനിടെയാണ് അപകടം. മൂന്നുപേരാണ് തിരയിൽ അകപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപെടുത്തി.

സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ പരിപാടികൾ; ദേശീയ ഗാനത്തിന്‍റെ അകമ്പടിയോടെ ദേശീയ പതാക ഉയര്‍ത്തി വി.ഡി. സതീശൻ

എൺപതാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

ഇന്തോനേഷ്യയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 2 പേര്‍ മരിച്ചു, സുനാമി മുന്നറിയിപ്പ്

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും