.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അതിശക്തമഴയ്ക്കു സാധ്യത: 14 ജില്ലകളിലും മുന്നറിയിപ്പ്, ഓറഞ്ച് അലര്‍ട്ട് file
Kerala

അതിശക്തമഴയ്ക്കു സാധ്യത: 14 ജില്ലകളിലും മുന്നറിയിപ്പ്, ഓറഞ്ച് അലര്‍ട്ട്

അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയക്കു സാധ്യത

Ardra Gopakumar

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ( ഓഗസ്റ്റ് 15, 16) എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ച ഉച്ചയ്ക്കു പുറപ്പെടുവിച്ച ഏറ്റവും പുതിയ മുന്നറിയിപ്പു പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്‌ക്കും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

തീവ്ര മഴ കണക്കിലെടുത്ത് വ്യാഴാഴ്ച കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് 12 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലയിലും ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ ശ്രീലങ്കക്ക് മുകളില്‍ ചക്രവാത ചുഴിയും റായലസീമ മുതല്‍ കോമറിന്‍ മേഖലവരെ ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 18 വരെ കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

വിമാനം മാറിപ്പോയി! അറിഞ്ഞത് ചൈനയിലെത്തിയപ്പോൾ; കാനഡയിലേക്ക് പോയ വിമാനം തിരികെ വിളിച്ച് എയർ ഇന്ത്യ

പരിശോധനയ്ക്കിടെ ഹിപ്പോപ്പൊട്ടാമസ് ആക്രമിച്ചു: വെറ്ററിനറി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

'വിവാഹം ചെയ്തത് വേലക്കാരിയെ അല്ല, വീട്ടുജോലി ചെയ്യാത്തത് ക്രൂരതയായി കാണാനാവില്ല': സുപ്രീംകോടതി

ആന്റണി രാജുവിന്റെ പകരക്കാരനാവാൻ സുധീർ കരമന; തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

അമെരിക്ക-ഇസ്രയേൽ ആക്രമണം; ഇറാൻ റവല്യൂഷണറി ഗാർഡ് വക്താവ് കൊല്ലപ്പെട്ടു