കളമശേരി കഞ്ചാവ് വേട്ട; 2 പൂർവ വിദ‍്യാർഥികൾ പിടിയിൽ
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് കോളെജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ രണ്ടു പൂർവ വിദ‍്യാർഥികൾ പിടിയിൽ. കഞ്ചാവ് ഹോസ്റ്റലിലേക്ക് എത്തിച്ചു നൽകിയ ആഷിക്കിനെയും ഷാലിനെയുമാണ് പിടികൂടിയത്. ആഷിക്കാണ് കഞ്ചാവ് എത്തിച്ചു നൽകിയതെന്നാണ് വിവരം.
ഷാലിന്‍റെ പങ്ക് അന്വേഷിച്ചു വരികയാണെന്നും ഇരുവരെയും വിശദമായി ചോദ‍്യം ചെയ്യുകയാണെന്നും പൊലീസ് വ‍്യക്തമാക്കി.
കേസിൽ പിടിയിലായ വിദ‍്യാർഥികളുടെ മൊഴിയിൽ നിന്നുമാണ് കോളെജിലെ പൂർവ വിദ‍്യാർഥികളായ ആഷിക്കിനെതിരേയും ഷാലിനെതിരേയുമുള്ള തെളിവുകൾ പൊലീസിനു ലഭിച്ചത്.